നിയമസഭാ സമുച്ചയം എന്നത്‌ പതിനൊന്ന് ഏക്കറിന്റെ കേവലം ഗണിത വിസ്തീർണ്ണമല്ല. നിയമസഭാ സമുച്ചയം പ്രകൃതിയുടെ ഒരു ജൈവ വിസ്താരമാണ്; നഗരത്തിന്റെ ഒരു കുഞ്ഞു ശ്വാസകോശ സ്ഥലി. മണ്ണും മരങ്ങളും ഗോശാലയും ജനാധിപത്യത്തിന്റെ ശ്രീകോവിലിന്റെ പരിസര സാന്നിധ്യങ്ങളാകുന്ന ഒരിടം. മഴവെള്ള സംഭരണി, ജൈവ മാലിന്യ സംസ്കരണം, സൗരോർജ പദ്ധതി, കടലാസ് രഹിത നിയമസഭ... അങ്ങിനെ പ്രകൃതി സൗഹൃദമായി സഭാ സമുച്ചയത്തെ നിലനിർത്താൻ നമുക്ക് കൈ കോർക്കാം. ഇതിന്റെ ഭാഗമായാണ് മരങ്ങൾ സ്വയം പരിചയപ്പെടുത്തുന്ന ഡിജിറ്റൽ ഉദ്യാനം തയ്യാറാക്കിയിട്ടുള്ളത്. പ്രകൃതിയെ പരിചയപ്പെടാനും അറിയാനും സ്നേഹിക്കാനും ഒരിടം…..നിയമസഭാ ഡിജിറ്റൽ ഉദ്യാനം.


സന്ദേശങ്ങൾശ്രീ. എം ബി രാജേഷ്
മുൻ സ്പീക്കർ, കേരള നിയമസഭ


രാജ്യത്ത് ഏറ്റവും മാതൃകാപരമായി പ്രവർത്തിക്കുന്ന നിയമനിർമാണ സഭയാണ് കേരള നിയമസഭ. നിയമനിർമാണരംഗത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല നമ്മുടെ നിയമസഭയുടെ... കൂടുതല്‍ വായിക്കുക>>


ശ്രീ. എസ് വി ഉണ്ണികൃഷ്ണൻ നായർ
മുൻ സെക്രട്ടറി, കേരള നിയമസഭ


നൂറൂ കണക്കിന് വൈവിധ്യമാര്‍ന്ന സസ്യങ്ങളും മരങ്ങളും പുഷ്പലതാദികളും പച്ചക്കറികളും കൊണ്ട് സമൃദ്ധമായ കേരള നിയമസഭാ സമുച്ചയം തിരുവനന്തപുരം നഗരത്തിന്റെ... കൂടുതല്‍ വായിക്കുക>>