കദളീവനം

കദളിയും വിരുപാക്ഷിയും യാങ്‌പിയും പെപ്പിന്റെയും അത്തിക്കോളുമടക്കം ഓളം ഇനം വാഴകൾ ഉൾപ്പെടുന്ന കദളീവനം നിയമസഭയുടെ കൃഷി കാഴ്ചകളിൽ വേറിട്ടതാണ്. കേരളത്തിൽ നിന്നും അപ്രത്യക്ഷമായ വാഴയിനങ്ങൾ മാതൃകാപരമായി ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.


തുളസീവനം

കേരളത്തിന്റെ സ്വന്തം കൃഷ്ണ തുളസിയും രാമതുളസിയും ഉൾപ്പെടെ വിവിധ ഇനം തുളസികൾ പരിപാലിക്കപ്പെടുന്ന തുളസീവനം കേവലം കൗതുകത്തിനപ്പുറം ഒരു സംസ്‌കൃതിയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.


മുളവനം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന വൈവിധ്യമാർന്ന മുളയിനങ്ങൾ നിയമസഭാ വളപ്പിൽ പരിപാലിച്ചു വരുന്നു.

ജൈവഉദ്യാനം

വർത്തമാന കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ മാലിന്യ നിർമ്മാർജ്ജനത്തിനും നിയമസഭ മാതൃകയാകുന്നു. ഉറവിടത്തിൽ തന്നെ തരംതിരിക്കപ്പെടുന്ന ജൈവ-അജൈവ മാലിന്യങ്ങൾ ബയോപാർക്കിലെ എയ്റോബിക് സംവിധാനത്തിലൂടെ സംസ്കരിച്ച് ജൈവവളമാക്കുന്നു. ഭക്ഷണാവശിഷ്ട്ടങ്ങൾ ശേഖരിച്ച് ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുകയും അതിൽ നിന്നുള്ള ബയോഗ്യാസ് സ്റ്റാഫ് ക്യാന്റീനിൽ പാചകത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.

ബയോപാർക്കിൽ നിന്നുള്ള ജൈവവളവും ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള സ്ലറിയും പൂന്തോട്ടത്തിലും കൃഷിയിടത്തും ഉപയോഗിക്കുന്നു. ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികൾ ഹരിത ക്ലബ് വഴി ജീവനക്കാർക്ക് തന്നെ വിൽപ്പന നടത്തുന്നതിനാൽ വിഷരഹിത പച്ചക്കറി നൽകാനും കഴിയുന്നു.